Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇഫ്താര്‍ വിരുന്നൊരുക്കി വി കെ എം ഖത്തര്‍

ദോഹ. ഇഫ്താര്‍ വിരുന്നൊരുക്കി വി കെ എം ഖത്തര്‍. ഖത്തറിലെ തലശ്ശേരിക്കടുത്ത പ്രദേശമായ വലിയാണ്ടി പീടിക കീഴ്മാടം നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ വി കെ എം ഈ വര്‍ഷത്തെ ഇഫ്താര്‍ വിരുന്ന് ബീന്‍ മഹ്‌മൂദിലുള്ള മിസ്റ്റര്‍ ഗ്രില്‍ റസ്റ്റോറന്റില്‍ വച്ച് നടന്നു . ഹനീഫ സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. നുഫൈലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അഷ്‌കര്‍ കീര്‍ക്കയില്‍, അന്‍സാര്‍ റമീസ, ടി മുഹമ്മദലി സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു. ഭാവി പരിപാടികള്‍ യാസര്‍ കണ്ടോത്ത് വിശദീകരിച്ചു

Related Articles

Back to top button