Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കാസര്‍ക്കോട് എം.പി.ഇന്റര്‍നാഷണല്‍ സ്‌കൂളിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. കാസര്‍ക്കോട്ടെ പ്രശസ്തമായ. എം.പി.ഇന്റര്‍നാഷണല്‍ സ്‌കൂളിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. സ്‌കൂളില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ.എം.പി. ഷാഫി ഹാജി പുസ്തകത്തിന്റെ ആറ് വാള്യങ്ങള്‍ ഗ്രന്ഥകാരനില്‍ നിന്നും ഏറ്റുവാങ്ങി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.അബ്ദുല്‍ ജലീല്‍, മാനേജര്‍ ശംസുദ്ധീന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ജഅ്ഫര്‍ സാദിഖ്, അധ്യാപക വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകമെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍ . പുസ്‌കത്തിന്റെ കോപ്പികള്‍ക്ക് ദോഹയില്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button