Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സോഷ്യല്‍ മീഡീയ ദുരുപയോഗം ചെയ്തതിന് ഏഴു പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : തെറ്റായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വംശീയവും ഗോത്രപരവുമായ സംഘര്‍ഷം ഉണ്ടാക്കുന്നതിനുമായി സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിനും ഏഴ് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി.

ആരോപണ വിധേയരുടെ അക്കൗണ്ടുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

സമൂഹത്തിന്റെ സുരക്ഷ, സുസ്ഥിരത, സമാധാനം എന്നിവയെ നശിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.

Related Articles

Back to top button