Local News
കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സിഇഒ ഡോ. നൗഷാദ് സി.കെക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സിഇഒ ഡോ. നൗഷാദ് സി.കെക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. സി റിംഗ് റോഡിലുള്ള മൈക്രോ ഹെല്‍ത്ത് ലബോറട്ടറസീസ് ആസ്ഥാനത്തെത്തി ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സിഇഒ യുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്തൊമ്പതാമത് പതിപ്പ് സമ്മാനിച്ചത്.
പ്രിന്റ് , ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍സ് എന്നിങ്ങനെ ലഭ്യമായ ഡയറക്ടറി ബിസിനസ് നെറ്റ് വര്‍ക്കിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസിദ്ധീകരണമാണ്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ , അഡ്രസ് ഗേറ്റ് വേ, ദ വേ കോര്‍പറേറ്റ് എന്നിവിടങ്ങളിലും ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ ലഭ്യമാണ്.

