Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ജി.ആര്‍.സി.സി. ഓണ്‍ലൈന്‍ ‘ക്രിസ്മസ് പാപ്പ’ മത്സര വിജയികളെ പ്രഖ്യാപിച്ചു

ദോഹ. ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ് (ജി.ആര്‍.സി.സി.) ഖത്തര്‍, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ക്രിസ്മസ് പാപ്പ’ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ മത്സരത്തിന്റെ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു, ഖത്തറിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ സര്‍ഗ്ഗാത്മക മികവിനെ വിജയകരമായി എടുത്തുകാണിച്ച ഒരു മത്സരയിനമായിരുന്നു ‘ക്രിസ്മസ് പാപ്പ’ കാര്‍ട്ടൂണ്‍ മത്സരം.

കാറ്റഗറിയില്‍ എ , ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച , പ്രണവ് നിധിന്‍ ഒന്നാം സമ്മാനത്തിന് അര്‍ഹത നേടി. ആര്‍ദ്ര മരിയ ജോ രണ്ടാം സ്ഥാനവും , സാന്‍വി പ്രജോഷ്, എഡ്വേര്‍ഡ് ജോസഫ് സുബിന്‍ എന്നിവര്‍ മൂന്നാം സമ്മാനവും നേടി. ബി വിഭാഗത്തില്‍ അനന്യ ശരത്തിന് ഒന്നാം സമ്മാനം ലഭിച്ചു. അധര്‍വ് സോണി രണ്ടാം സ്ഥാനവും , ജോവന്ന ബിനോയ് മൂന്നാം സ്ഥാനവും നേടി. കാറ്റഗറി സി, പങ്കെടുത്തവരില്‍ ജുവാന്‍സ് ബിജു മാത്യു വിജയിയായി, ആത്മിയ റോസ് ആന്‍സ്റ്റീന്‍ രണ്ടാം സമ്മാനത്തിന് അര്‍ഹയായി. മത്സരത്തില്‍ പങ്കെടുത്ത കഴിവുറ്റ വിദ്യാര്‍ത്ഥികളില്‍ ജി.ആര്‍.സി.സി. നേതൃത്വം അഭിമാനം പ്രകടിപ്പിച്ചു, എന്‍ട്രികളുടെ വൈവിധ്യവും ഗുണനിലവാരവും വിധിനിര്‍ണ്ണയ പ്രക്രിയയെ വെല്ലുവിളി നിറഞ്ഞതും പ്രചോദനാത്മകവുമാക്കി വിധിനിര്‍ണ്ണയ കമ്മറ്റി ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ‘ക്രിസ്മസ് പാപ്പ’ മത്സരത്തിന്റെ വിജയകരമായ സമാപനത്തോടെ, ഖത്തറിലെ സാംസ്‌കാരികവും കലാപരവുമായ ഇടപെടലുകള്‍ നടത്തുന്ന മുന്‍നിരയിലുള്ള ഒരു സാംസ്‌ക്കാരിക കൂട്ടായ്മ എന്ന നിലയില്‍ ജി.ആര്‍.സി.സി. അതിന്റെ ജൈത്രയാത്ര തുടരുകയാണ് .

ജി.ആര്‍.സി.സി. പ്രസിഡന്റ് രോഷ്‌നി കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ നടന്ന ഈ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്, അവധിക്കാല സീസണിന്റെ തിരക്കിനടയിലും സര്‍ഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും മാറ്റുരയ്ക്കാനും ജി.ആര്‍.സി.സിയുടെ കൂടെ അണി നിരന്ന പ്രതിഭാധനരായ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും സംഘാടകര്‍ നന്ദി അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ള സൃഷ്ടികള്‍ ആവിഷ്‌ക്കരിക്കാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും ജി.ആര്‍.സി.സി, മുന്‍കാലങ്ങളില്‍ നടത്തിയ സൗജന്യ ചിത്ര പഠന ശില്പശാലകള്‍ സഹായകമായി എന്ന് വിജയികള്‍ അറിയിച്ചു. ‘ഐക്യത്തിലൂടെ സംസ്‌കാരങ്ങളെ ബന്ധിപ്പിക്കാനും’ ചിത്ര രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം നല്‍കിയതിനും സമൂഹത്തിന്റെ മുന്‍നിരയില്‍ അവ പ്രദര്‍ശിപ്പിക്കുന്നതിനും കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മത്സരാര്‍തഥികള്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചു.

Related Articles

Back to top button