Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഭൂമി ഇന്ന് സൂര്യനുചുറ്റുമുള്ള ഭ്രമണപഥത്തിലെ ഏറ്റവും അടുത്ത പോയിന്റായ പെരിഹെലിയോണില്‍ എത്തും

ദോഹ: ഭൂമി ഇന്ന് വൈകുന്നേരം സൂര്യനുചുറ്റുമുള്ള ഭ്രമണപഥത്തിലെ ഏറ്റവും അടുത്ത പോയിന്റായ പെരിഹെലിയോണില്‍ എത്തുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധനായ ഡോ. ബഷീര്‍ മര്‍സൂഖ് വ്യക്തമാക്കി. ഈ സമയത്ത്, ഭൂമി സൂര്യനില്‍ നിന്ന് ഏകദേശം 147 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരിക്കും. ഇത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഏകദേശം അഞ്ച് ദശലക്ഷം കിലോമീറ്റര്‍ അടുത്തായിരിക്കും.ഭൂമി എല്ലാ വര്‍ഷവും ജനുവരി തുടക്കത്തില്‍ പെരിഹെലിയനിനും ജൂലൈ മാസത്തില്‍ സൂര്യനുചുറ്റും അതിന്റെ ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള സ്ഥലമായ അഫെലിയോണിലും എത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു

Related Articles

Back to top button