Local News
കലാക്ഷേത്ര സംഗീത-നൃത്ത വിദ്യാലയത്തിന്റെ പതിനഞ്ചാമത് വാര്‍ഷികം ജനുവരി 9 ന് റീജന്‍സി ഹാളില്‍

ദോഹ. കലാക്ഷേത്ര സംഗീത-നൃത്ത വിദ്യാലയത്തിന്റെ പതിനഞ്ചാമത് വാര്‍ഷികം ജനുവരി 9 ന് റീജന്‍സി ഹാളില്‍
നടക്കും. വിവിധ ക്ലാസിക്കല്‍, മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്സ്, സിനിമാറ്റിക് ഡാന്‍ഡ് പ്രകടനങ്ങള്‍ വാര്‍ഷിക ദിനത്തില്‍ പ്രദര്‍ശിപ്പിക്കും. കലാക്ഷേത്രയില്‍ പരിശീലനം നേടി മികവ് പുലര്‍ത്തിയ ‘ചെണ്ട’ കലാകാരന്മാരുടെ അരങ്ങേറ്റവും, വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രന്, വാദ്യ ശ്രെഷ്ട കലാമണ്ഡലം, ശിവദാസ്ചെറുതാഴും ഉള്‍പ്പെടെയുള്ള 30ല്‍ പരം വാദ്യ കലാകാരന്മാര് അണിനിരക്കുന്ന പാണ്ടിമേളവും ഉള്‍പ്പെടുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിപാടി 12വയസ്സു മാത്രം പ്രായമുള്ള വയലിനിസ്റ്റ് കലാകാരി ഗംഗാ ശശീധരന്റെ പ്രകടനമാകും.
