Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌ക്കാരം 2024

ദോഹ. നാട്ടീണങ്ങളുടെ ആവേശത്തിലലിഞ്ഞ കൊട്ടും പാട്ടുകളും ഖത്തറിലെ സാംസ്‌കാരിക വേദികളില്‍ പുത്തനുണര്‍വ്വുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ”കനല്‍ ഖത്തര്‍ നാടന്‍പാട്ട് സംഘം’, നാടന്‍പാട്ട് മേഖലയില്‍ സജീവ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഒരു കലാകാരന് / കലാകാരിക്ക് ‘കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌ക്കാരം’ നല്‍കി ആദരിക്കുന്നു.

ശില്പവും, പ്രശസ്തിപത്രവും, ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

നാടന്‍ പാട്ട് രംഗത്ത് പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ ഈ മേഖലയില്‍ കഴിവ് തെളിയിച്ചവരെ നിര്‍ദ്ദേശിക്കുകയും ആവാം…

നാടന്‍പാട്ട് മേഖലയില്‍ നിങ്ങളുടെ /നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ആളിന്റെ പ്രവര്‍ത്തനത്തിന്റെ വിശദ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി 2024 ഓഗസ്റ്റ് 12 ന് മുന്‍പായി നല്‍കണം.

ഗൂഗിള്‍ ഫോം ലിങ്ക് https://forms.gle/wdmmSJjNdUcqMget6

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

+974 66741305 (WhatsApp / Call)
+974 55953056 (WhatsApp / Call)
+91 9895381844 (call)
Email: [email protected]

Related Articles

Back to top button