Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

യാഖൂത്തും മര്‍ജാനും വീറോടെ പൊരുതി , ട്രോഫിയില്‍ മുത്തമിട്ട് യാഖൂത്ത്

ദോഹ : ദോഹ റീജിയന്‍ സ്റ്റുഡന്റ്‌സ് ഫെസ്റ്റ് സമാപിച്ചപ്പോള്‍ യാഖൂത്ത് ടീമിന് ഉജ്വല വിജയം . വിദ്യാര്‍ത്ഥികള്‍ക്കായി ഐ സി എഫ് സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഫെസ്റ്റില്‍ 472 പോയിന്റ് നേടിയാണ് യാഖൂത്ത് ചാമ്പ്യന്‍ പട്ടം നേടിയത്. വെള്ളിയാഴ്ച അല്‍സദ്ദ് സ്വാദ് റെസ്റ്റോറന്റിന്റെ വിശാലമായ ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ വിവിധങ്ങളായ സര്‍ഗ്ഗ വൈഭവങ്ങള്‍ വര്‍ണം വിരിയിച്ചു. പ്രസംഗം , മാപ്പിളപ്പാട്ട് , സംഘഗാനം , ഖുര്‍ആന്‍ പാരായണം , ആക്ഷന്‍ സോങ് , ക്വിസ് തുടങ്ങിയ വിവിധ ഇനങ്ങളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു .വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഹൈസം എഫ്രോസ് ( യാഖൂത്ത് ) കലാപ്രതിഭയായും ഫര്‍ഹ അഹീര്‍ ( യാഖൂത്ത് ) സര്‍ഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു . പൊതുജനങ്ങള്‍ക്കായി സുബൈര്‍ നിസാമി നയിച്ച ആവേശകരമായ ലൈവ് ക്വിസ് മത്സരത്തില്‍ അബ്ദുല്‍ വഹാബ് സഖാഫി വിജയിയായി. പരിപാടികള്‍ വീക്ഷിക്കാനായി നൂറുകണക്കിന് രക്ഷിതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തി. പരിപാടിയുടെ സമാപനം കുറിച്ച് സാഹിത്യോത്സവ് പ്രതിഭ നഫാദ് നയിച്ച ഇശല്‍ വിരുന്ന് ഹൃദ്യമായ അനുഭവമായി . ഹാദിയ ടീം ഒരുക്കിയ ഹെല്‍ത്തി ഫുഡ് കോര്‍ട്ട് സന്ദര്‍ശകര്‍ക്ക് രുചി വാവിധ്യങ്ങളുടെ സ്‌നേഹ വിരുന്നൊരുക്കി . ഉച്ചക്ക് ജുമുഅക്ക് ശേഷം ആരംഭിച്ച കലാ മാമാങ്കം രാത്രി 10 മണിക്കാണ് സമാപിച്ചത് .
ഉച്ചക്ക് നടന്ന ഉത്ഘാടന സംഗമത്തിന് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, റീജിയന്‍ പ്രസിഡന്റ് യഅഖൂബ് സഖാഫി , സഈദലി സഖാഫി മുട്ടിപ്പാലം, ഇസ്മാഈല്‍ ബുഖാരി, ഇബ്രാഹിം സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി .
രാത്രി 9 നു നടന്ന സമാപന സംഗമം ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുല്‍റസാഖ് മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സഈദലി സഖാഫി മുട്ടിപ്പാലം അധ്യക്ഷനായിരുന്നു. ഐ സി എഫ് , ആര്‍ എസ് സി നേതാക്കളായ സിറാജ് ചൊവ്വ , റഹ്‌മത്തുല്ലാഹ് സഖാഫി , ഉമര്‍ കുണ്ടുതോട് , സലിം കുറുകത്താണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് ഷാ ആയഞ്ചേരി , അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി , അബ്ദുല്‍ അസീസ് സഖാഫി പാലോളി, കരീം ഹാജി കാലടി, നൗഷാദ് അതിരുമട, ഉമര്‍ പുത്തൂപ്പാടം , കെ ബി അബ്ദുല്ല ഹാജി,തഅലീമുല്‍ ഖുര്‍ആന്‍ മാനേജര്‍ അബ്ദുല്‍ മജീദ് മുക്കം, അഷ്റഫ് സഖാഫി തിരുവള്ളൂര്‍ , റീജിയന്‍ മോറല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ഇസ്മായില്‍ എന്‍ സി , അബ്ദുല്‍ ജലീല്‍ ബുഖാരി തുടങ്ങിയവര്‍ പങ്കെടുത്തു. ഐ സി എഫ് നാഷനല്‍ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി വിജയികളെ പ്രഖ്യാപിച്ചു . ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അഹ്‌മദ് സഖാഫി പേരാമ്പ്ര വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ടീമിനുള്ള ട്രോഫി ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി നല്‍കി. സ്വാഗത സംഘം കണ്‍വീനര്‍ സുബൈര്‍ നിസാമി സ്വാഗതവും ആര്‍ എസ് സി ദോഹ സോണ്‍ ജനറല്‍ സെക്രട്ടറി അഷ്ഫര്‍ കക്കാട് നന്ദിയും പറഞ്ഞു .

Related Articles

Back to top button