
കുവാഖ് 25ാം വാര്‍ഷികാഘോഷം ഖല്‍ബിലെ കണ്ണൂര്‍ 2-0 ‘അലോഷി പാടുന്നു’
ദോഹ: കുവാഖ് തങ്ങളുടെ 25ാം വാര്‍ഷികാഘോഷം വിപുലമായി ആഘോഷിച്ചു. ഐഡിയല്‍ സ്കൂള്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് സ്വാഗതം പ്രകാശിപ്പിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുള്‍ റഹ്മാന്, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ സി വി റപ്പായി, റേഡിയോ മലയാളം 98.6 എഫി.എം. സി ഇ ഒ അന്‍വര്‍ ഹുസൈന്, ട്രഷറര്‍ ആനന്ദജന്‍, സ്മൈല്‍ കുവാഖ് പ്രസിഡണ്ട് ഷീജാ സിദ്ധാര്ത്ഥന് തുടങ്ങിവര്‍ സംബന്ധിച്ചു.
അടുത്ത നാളില്‍ വിടപറഞ്ഞ കണ്ണൂര്‍ സ്വദേശിയായ അനശ്വര നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് സമര്‍പ്പണമായി കുവാഖ് കുട്ടികള്‍ അവതരിപ്പിച്ച നൃത്തത്തോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചത്.
കണ്ണൂരിന്റെ പൈതൃകം വിളിച്ചോതിയ സ്വാഗത നൃത്തത്തിലൂടെ സ്മൈല്‍ കുവാഖ് അംഗങ്ങള്‍ വേദിയില്‍ എത്തി.
പ്രശസ്ത ഗായകന് അലോഷി ആദംസ് നയിച്ച സംഗീത സന്ധ്യയായിരുന്നു വാര്‍ഷിക പരിപാടിയുടെ മുഖ്യ ആകര്‍ഷണം. സദസ്സിനെ സംഗീതത്തിന്റെ മാസ്മരികതയിലേക്ക് കൊണ്ടുപോകാന്‍ അലോഷിക്കും ടീമിനും സാധിച്ചു.
അക്കാദമിക് രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സംഘടനയുടെ സ്നേഹോപഹാരം ഭാരവാഹികള്‍ ചേര്‍ന്ന് കൈമാറി.
കണ്ണൂര്‍ ജില്ലയുടെ പൊതുവായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം (ഇന്ത്യന്‍ രൂപ) പ്രസിഡന്റ് ചടങ്ങില്‍ പ്രഖ്യാപിച്ചു. കുവാഖ് ന്റെ നേതൃത്വത്തിലും മേല്‍നോട്ടത്തിലും ആയിരിക്കും തുക വിനിയോഗിക്കുക എന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
പരിപാടിക്ക് ചന്ദ്രമോഹന് പിള്ള, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് റീജണല്‍ ഹെഡ് സന്തോഷ് ടിവി, കെ ബി എന്‍ ഗ്രൂപ്പ് മാനേജര്‍ പ്രതീഷ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
പ്രോഗ്രാം കണ്‍വീനറും ഷോ ഡയറക്ടറുമായ രതീഷ് മാത്രാടന്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
