Breaking News
ദോഹയില്‍ ട്രാന്‍സിറ്റിലായിരിക്കെ പക്ഷാഘാതം ബാധിച്ച ഇന്ത്യക്കാരാനെ സുരക്ഷിതമായി നാട്ടിലെത്തിച്ചു

ദോഹ. കാനഡയിലേക്കുളള യാത്രക്കിടയില്‍ ദോഹയില്‍ ട്രാന്‍സിറ്റിലായിരിക്കെ പക്ഷാഘാതം ബാധിച്ച് ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാരാനെ സുരക്ഷിതമായി നാട്ടിലെത്തിച്ചു . പര്‍മിന്ദറിനെയാണ് ഇന്ത്യന്‍ അംബാസിഡര്‍ വിപുലിന്റേയും ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടേയും സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിച്ചത്.
മേഖലയില്‍ സംഘര്‍ഷം ആരംഭിച്ച സമയത്താണ് പര്‍മിന്ദര്‍ ഖത്തറില്‍ കുടുങ്ങിയത്. ട്രാന്‍സിറ്റിനിടെ പക്ഷാഘാതം ബാധിച്ച അദ്ദേഹത്തെ ഉടന്‍ തന്നെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ പ്രവേശിച്ചു. കുറച്ച് ദിവസത്തെ ചികില്‍സക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത അദ്ദേഹത്തെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലെത്തിക്കുകയായിരുന്നു.



