Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സര്‍ക്യൂ ഡു ലിബാന്റെ ഫോണ്ടാന ഷോ 2026 ഏപ്രില്‍ 30 മുതല്‍ മെയ് 31 വരെ ഹയാത്ത് പ്ലാസയിലെ സര്‍ക്കസ് ടെന്റില്‍

സര്‍ക്യൂ ഡു ലിബാന്റെ പ്രശസ്തമായ വാട്ടര്‍ സര്‍ക്കസായ ഫോണ്ടാന ഷോ 2026 ഏപ്രില്‍ 30 മുതല്‍ മെയ് 31 വരെ ഹയാത്ത് പ്ലാസയിലെ സര്‍ക്കസ് ടെന്റില്‍ നടക്കുമെന്ന് വിസിറ്റ് ഖത്തര്‍ പ്രഖ്യാപിച്ചു. നേരത്തെ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെയാണ് പരിപാടി പ്‌ളാന്‍ ചെയ്തിരുന്നത്.

ഒരു മാസം നീണ്ടുനില്‍ക്കുന്ന ഷോ ഹയാത്ത് പ്ലാസയിലെ സര്‍ക്കസ് ടെന്റില്‍ നടക്കും.
സര്‍ക്കസ് കലയെ നൂതന ജലം, വെളിച്ചം, ശബ്ദ ഘടകങ്ങള്‍ എന്നിവയുമായി സംയോജിപ്പിച്ച് ഖത്തറിലെ പ്രേക്ഷകരെ വലിയ തോതിലുള്ള ജല പ്രകടനങ്ങളിലേക്ക് ആകര്‍ഷിക്കുന്ന പരിപാടിയാകുമിതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കുടുംബങ്ങളെയും തത്സമയ വിനോദ പ്രേമികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പരിപാടി അവതരിപ്പിക്കാന്‍ അന്താരാഷ്ട്ര കലാകാരന്മാരുടെ ഒരു സംഘം ഒത്തുചേരും.
പ്ലാറ്റിനം ലിസ്റ്റില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം, ഗ്രീന്‍ വിഭാഗത്തിന് 95 റിയാല്‍ മുതലും ഗോള്‍ഡ് വിഭാഗത്തിന് 360 റിയാലുമാണ് ടിക്കറ്റ് നിരക്ക്

Related Articles

Back to top button