Uncategorized

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

സ്വന്തം ലേഖകന്‍

ദോഹ : മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ചാവക്കാട് തിരുവത്ര സ്വദേശി ഹസ്സന്‍ ആലുങ്ങല്‍ (71) ആണ് മരിച്ചത്. ഇന്നലെ വീട്ടില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ദീര്‍ഘകാലം ഖത്തറില്‍ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ അറ്റന്ററായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ചാവക്കാട് രാജാ ഹോസ്പിറ്റലിലും ജോലിചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷമായി ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കില്‍ സെക്യൂരിറ്റി ജോലിയിലായിരുന്നു.

ഖത്തറില്‍ കെ.എം.സി.സിയുടെയും നാട്ടില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെയും പ്രവര്‍ത്തകനും കേരള മുസ്ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ മെമ്പറുമായിരുന്നു.
അയിഷാബിയാണ് ഭാര്യ. മുംതാസ്, ഫൈസല്‍, സുഹറ മക്കളാണ്.

Related Articles

Back to top button
error: Content is protected !!