Breaking News
2021 – 2022ലെ സി.ബി.എസ്.ഇ പരീക്ഷ സിലബസ് കുറച്ച് രണ്ട് ഭാഗങ്ങളായി നടക്കും
ദോഹ : 2021 – 2022ലെ സി.ബി.എസ്.ഇ പരീക്ഷ സിലബസ് കുറച്ച് രണ്ട് ഭാഗങ്ങളായി നടക്കും. 10, 12 ക്ലാസുകളിലെ 2021ലെ പരീക്ഷ ഒരോ ടേമിലും സിലബസ് 50 ശതമാനം വീതമാണ് നടക്കുക.
നിലവിലെ കോവിഡ് സാഹചര്യങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് സി.ബി.എസ്.ഇ അധികൃതര്‍ അറിയിച്ചു.
ആദ്യം ടേം എക്‌സാമിനേഷന്‍ 2021 നവംബര്‍, ഡിസംബര്‍ മാസങ്ങളിലും രണ്ടാം ടേം 2022 മാര്‍ച്ച്, എപ്രില്‍ മാസങ്ങളിലാണ് നടക്കുക. എന്നാല്‍ ഈ തീരുമാനം അന്തിമമല്ലെന്നും ആ സമയത്തെ സാഹചര്യമനുസരിച്ചായിരിക്കും തീരുമാനമെടുക്കുക എന്നും അധികൃതര്‍ അറിയിച്ചു.
http://www.cbseacademic.nic.in/web_material/Circulars/2021/51_Circular_2021.pdf