
വര്‍ഗീസ് വര്‍ഗീസിനും, വത്സമ്മ വര്‍ഗീസിനും ഫോട്ട യാത്രയപ്പ് നല്കി
ദോഹ : ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ 40 വര്‍ഷത്തെ സേവനത്തിന് ശേഷം, പ്രവാസം ജീവിതം അവസനിപ്പിച്ചു നാട്ടിലേക്കു പോകുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും, ദോഹയിലെ സാമുഹിക, സാംസ്കാരിക, ആത്മീയ മേഖലയിലെ നിറ സാന്നിധ്യവുമായ വര്‍ഗീസ് വര്‍ഗീസിനും, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ 30 വര്‍ഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന, ഫോട്ട വനിതാ വിഭാഗം മുന്‍ വൈസ് പ്രസിഡണ്ട് വത്സമ്മ വര്‍ഗീസിനും ഫ്രണ്ട്സ് ഓഫ് തിരുവല്ല യാത്രയപ്പ് നല്കി.
തിരുവല്ല മാര്‍ത്തോമ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സ്ഥാപക സെക്രട്ടറിയായും പ്രസിഡണ്ടായും പ്രവര്‍ത്തിച്ച വര്‍ഗീസ് വര്‍ഗീസ് നിരവധിയായ സാംസ്കാരിക പരിപാടികള്‍ക്ക് ആ കാലയളവില്‍ നേതൃത്വം നല്കി. ദോഹ മാര്‍ത്തോമ ഇടവകയിലെ യുവജനസഖ്യം ട്രഷറര്‍, സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലയിലും, സണ്ടേ സ്കൂള്‍ അധ്യപകന്, ഹെഡ്മാസ്റ്റര്, മാര്‍ത്തോമ സണ്‍ഡേ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം, ഇടവക സെക്രട്ടറി, ട്രസ്റ്റി, ഓഡിറ്റര്‍, സഭാ മണ്ഡലം പ്രധിനിധി, ഇന്റര്‍ ഡിനോമിനാഷണല് ക്രിസ്ത്യന്‍ ചര്‍ച്ച് കമ്മിറ്റി അംഗം, ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ ദേവാലയ കൂദാശ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട.
വത്സമ്മ വര്‍ഗിസ് 2012- 14 കാലയളവില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റ്, തിരുവല്ല മാര്‍ത്തോമ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ദോഹ മാര്‍ത്തോമ ഇടവകയുടെ യുവജനസഖ്യം ലേഡീസ് സെക്രട്ടറി, സേവിക സംഘം ജോയിന്റ്സെക്രട്ടറി, ട്രഷര്‍, വൈസ് പ്രസിഡണ്ട്, കൊയര്‍ മെംബര്‍, സണ്‍ഡേ സ്കൂള്‍ ടീച്ചര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചു.
ഐ.സി.സി പ്രസിഡണ്ട് പി. എന്‍. ബാബുരാജന് ഫോട്ടയുടെ ഉപഹാരം സമര്‍പിച്ചു. വര്‍ഗിസ് വര്‍ഗിസ്, വത്സമ്മ വര്‍ഗിസ് ദമ്പതികളുടെ പ്രവര്‍ത്തനം, സാമുഹത്തിനും, സംഘടനകള്‍ക്കും മാതൃകയാണന്ന് ഐ.സി.സി. പ്രസിഡണ്ട് പി.എന്‍. ബാബുരാജന് പറഞ്ഞു, ഫോട്ട പ്രസിഡന്റ് ജിജി ജോണിന്റെ അധ്യഷതയില്‍ നടന്ന പരിപാടിയില്‍ ജനറന്‍ സെക്രട്ടറി റജി കെ ബേബി, തോമസ് കുരിയന്‍, അനീഷ് ജോര്‍ജ് മാത്യു, ബേബി കുര്യന്, ഫോട്ട വനിതാ വിഭാഗം സെക്രട്ടറി ആലിസ് റജി, ഗീത ജിജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.