Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ജെ മാളില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ വളര്‍ച്ചചയുടെ തൊപ്പിയില്‍ പുതിയ പൊന്‍തൂവല്‍ തുന്നിചേര്‍ക്കുന്ന മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ഹസം മര്‍ഖിയ്യയിലെ ജെ മാളില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും.


അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡായ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ഫാമിലി ഷോപ്പിംഗില്‍ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫറുകളുടെ പെരുമഴയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലോഞ്ചിംഗ് ഓഫറുകള്‍ ഒക്ടോബര്‍ 31 വരെ തുടരും.

അന്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിശാലമായ ഷോപ്പിംഗ് അനുഭവമാണ് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് സമ്മാനിക്കുക. ഫ്രഷ് ഫ്രൂട്ട്‌സ് , വെജിറ്റബിള്‍സ്, ഫിഷ്, മീറ്റ്, ഡയറി ഉല്‍പന്നങ്ങള്‍, പലചരക്ക് വ്യജ്ഞനങ്ങള്‍, സ്‌പോര്‍ട്‌സ്, ടെക്‌നോളജി, ഹോം അപ്‌ളയന്‍സ്, ഫൂട് വെയര്‍ , ടോയ്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം ഉല്‍പന്നങ്ങളുമായാണ് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ്
ഉപഭോക്താക്കളെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുന്നത്.

Related Articles

Back to top button