കേരള ഗവര്‍മെന്റ് പ്രവാസി ക്ഷേമ പദ്ധതികള്‍ നാം അറിയേണ്ടത്, കള്‍ച്ചറല്‍ ഫോറം ഖത്തര്‍ വെബിനാര്‍ വെള്ളിയാഴ്ച
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസി സമൂഹത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുഖേന നല്‍കുന്ന സേവനങ്ങളെ കുറിച്ച് ഖത്തര്‍ മലയാളി സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ പ്രവാസി പെന്‍ഷന്‍, ക്ഷേമ പദ്ധതികള്‍ നാം അറിയേണ്ടതെല്ലാം എന്ന പേരില്‍ സൂം വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ വെബിനാര്‍ സംഘടിപ്പിക്കുന്നു
മാര്‍ച്ച് 11 ന് വെള്ളി ഉച്ച തിരിഞ്ഞ് 1.30 ന് നടക്കുന്ന ബോധവല്‍ക്കരണ വെബിനറില്‍ കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് സീനിയര്‍ ഓഫീസര്‍ കെ. എല്‍. അജിത് കുമാര്‍ സഹായ പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും സദസ്യരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും.
പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിലൂടെ പ്രവാസി പെന്‍ഷന്‍, വിദ്യാര്‍ത്ഥികള്‍ക് സ്‌കോളര്‍ഷിപ്പ് , വായ്പ / പുനരധിവാസ പദ്ധതികള്‍ തുടങ്ങിയ വിത്യസ്ത സേവനങ്ങള്‍ നടപ്പാക്കി വരുന്നു. ഇത്തരം സേവനങ്ങളെ കുറിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ടറിയാനുളള അവസരം പ്രാവാസികളും പ്രദേശിക കൂട്ടായ്മകളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി അഭ്യര്‍ത്ഥിച്ചു.
മീറ്റിംഗ് ഐഡി. 848 7712 3524, പാസ്‌കോഡ് Pravasi
കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക (വൈകിട്ട് 6 മണിക്ക് ശേഷം) 70629272, 55989891 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.