Breaking News
ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ, റഡാര്‍ കാമറകള്‍ ഒപ്പിയെടുത്താല്‍ ഭീമമായ പിഴ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച റഡാര്‍ കാമറകള്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒപ്പിയെടുത്താല്‍ ഭീമമായ പിഴ ഒടുക്കേണ്ടി വരും. പലരും ഇതിനകം തന്നെ പിടിക്കപ്പെട്ടതായാണ് അറിയുന്നത്.
ഖത്തറിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണെന്ന റിപ്പോര്‍ട്ടുകളുടേയും പഠനങ്ങളുടേയുമടിസ്ഥാനത്തില് കണിശമായ നടപടികളുമായാണ് ട്രാഫിക് വകുപ്പ് മുന്നോട്ടുപോകുന്നത്.
ഖത്തറില്‍ 20 ശതമാനം പേരും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് ഈയിടെ ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ ഖത്തര്‍ ട്രാന്സ്പോര്ട്ടേഷന് ആന്‍ഡ് ട്രാഫിക് സേഫ്റ്റി സെന്റര്‍ നടത്തിയ സര്‍വേ പുറത്തുകൊണ്ടുവന്നിരുന്നു.