ഖത്തര്‍ ജനസംഖ്യ 30 ലക്ഷം പിന്നിട്ടു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യ 30 ലക്ഷം പിന്നിട്ടു . ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ജനസംഖ്യ 30 ലക്ഷം പിന്നിടുന്നത്. ഖത്തറിലെ ജനസംഖ്യ കഴിഞ്ഞ മാസത്തില്‍ നിന്ന് 1.2 ശതമാനം ഉയര്‍ന്ന് ഒക്ടോബറില്‍ 3.02 ദശലക്ഷമായി ഉയര്‍ന്നതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു.
മുന്‍വര്‍ഷത്തേക്കാള്‍ 13.6 ശതമാനം വര്‍ധനവാണിത്. അതോരിറ്റിയുടെ കണക്കനുസരിച്ച് ഖത്തര്‍ ജനസംഖ്യ 3020080 ആണ് .