
സാഹസിക സൈക്കിള്‍ സഞ്ചാരി ഫായിസ് അഷ്‌റഫ് അലിക്ക് ഷൈന്‍ ടുഗതര്‍ ഫൗണ്ടേഷന്‍ സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ. തിരുവനന്തപുരത്തുനിന്നും ലണ്ടനിലേക്ക് സ്വന്തം സൈക്കിളില്‍ സാഹസിക യാത്ര തിരിച്ച് ദോഹയിലെത്തിയ ഫായിസ് അഷ്‌റഫ് അലിക്ക് ഷൈന്‍ ടുഗതര്‍ ഫൗണ്ടേഷന്‍ സ്വീകരണം.
35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിച്ച് 450 ദിവസം കൊണ്ട് ലോകം ചുറ്റുന്ന എക്കോ സൈക്ക്ളിസ്റ്റ് ഫായിസ് അഷ്‌റഫ് അലി ഉയര്‍ത്തിപ്പിടിക്കുന്ന ലഹരിവിരുദ്ധ ദൗത്യം, ലോക സമാധാനവും ഐക്യവും, സീറോ കാര്‍ബണ്‍ പുറന്തള്ളല്‍, ശാരീരികക്ഷമത, ആരോഗ്യ സംരക്ഷണം തുടങ്ങിയ സന്ദേശങ്ങള്‍ ഏറെ കാലിക പ്രാധാന്യമുള്ളവയാണെന്ന് ഷൈന്‍ ടുഗതര്‍ ഫൗണ്ടേഷന്‍ സഹ സ്ഥാപകയും ലോക കേരള സഭ അംഗവുമായ ഷൈനി കബീര്‍ അഭിപ്രായപ്പെട്ടു.
സാമൂഹ്യ പ്രതിബദ്ധതയോടെ ധീരവും സാഹസികവും അസാധാരണവുമായ ഈ ദൗത്യവുമായി മുന്നേറുന്ന ഫായിസിനെ ഷൈന്‍ ടുഗെതര്‍ ഫൗണ്ടേഷന്‍ അഭിനന്ദിച്ചു.
സ്വീകരണത്തിന് നന്ദി പറഞ്ഞ ഫായിസ് തന്റെ വിലയേറിയ അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും സദസ്ിസുമായി പങ്കുവെച്ചു.
ചടങ്ങില്‍ ഐസിബിഎഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍, ഇന്‍കാസ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ മജീദ്, കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി, വിമന്‍ ഇന്ത്യ സെക്രട്ടറി സറീന ബഷീര്‍, കൊറിയന്‍ എംബസി പ്രതിനിധി ഷെല്‍ഡിന്‍സ് വിക്ടര്‍, കെഇസി ട്രഷറര്‍ അഷര്‍ അലി, കെബിഎഫ് മാനേജിംഗ് കമ്മറ്റി അംഗം ഷഹീന്‍ ഷാഫി എന്നിവര്‍ പങ്കെടുത്തു. , സ്പ്രിംഗ് ഇന്റര്‍നാഷണല്‍ എംഡി ഫഹദ്, ഫെസ്റ്റിവല്‍ ലിമോസിന്‍ എംഡി ഷാഹിദ്, ഷൈന്‍ ടുഗതര്‍ ഫൗണ്ടേഷന്‍ കോ ഫൗണ്ടര്‍ ടി.എം. കബീര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.