വിശാല മനസ്‌കത നേതൃത്വത്തിന് അനിവാര്യം – മജീദ്ഹുദവി
വിശാല മനസ്‌കത നേതൃത്വത്തിന് അനിവാര്യം – മജീദ്ഹുദവി
റഷാദ് മുബാറക്
ദോഹ : വിശാല മനസ്‌കത നേതൃത്വത്തിന് അനിവാര്യമാണെന്ന് മജീദ്ഹുദവി അഭിപ്രായപ്പെട്ടു.കെഎംസിസി ഖത്തര്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ .ബി മുഹമ്മദ് ബായാറിന്റെ ഖിറാഅത്തോടെയാണ് യോഗം ആരംഭിച്ചത്.
പ്രസിഡന്റ് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ച യോഗം കെഎംസിസി ഖത്തര്‍ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഡോ.എംപി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാം ബഷീര്‍ മുഖ്യാതിഥിയായി, സീനിയര്‍ നേതാക്കന്മാരായ മുട്ടം മഹ്‌മൂദ് , കെ എസ് മുഹമ്മദ് , എം ടി പി മുഹമ്മദ് കുഞ്ഞി, എം വി ബഷീര്‍ ,ജില്ലാ ഭാരവാഹികളായ ആദം കുഞ്ഞി , നാസര്‍ കൈതക്കാട് ,സഗീര്‍ ഇരിയ , അഷ്റഫ് ആവിയില്‍,സാദിഖ് കെ സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ കമ്മിറ്റിയുടെ കീഴില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപികരിച്ചു .ജില്ലാ ട്രെഷറര്‍ സിദ്ധീഖ് മണിയമ്പാറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതവും സെക്രട്ടറി ഷാനിഫ് പൈക്ക നന്ദിയും പറഞ്ഞു .