Uncategorized
ഖത്തറിലെ കമ്പനികള്‍ ബെനഫിഷല് ഓണര്‍ ഡിക്ളറേഷന് ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കമ്പനികള്‍ ബെനഫിഷല് ഓണര്‍ ഡിക്ളറേഷന് ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു. കമ്പനിയില്‍ 20 ശതമാനമോ അതില്‍ കൂടുതലോ ഷെയറുകളുള്ളവരാണ് ബെനഫിഷറി ഓണര്‍ഷിപ്പ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സൈറ്റില്‍ ഈ സേവനം സൗജന്യമായി ലഭ്യമാണ്.