Breaking News
ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ആവേശമായി പിതാവ് അമീറും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ആവേശമായി പിതാവ് അമീറും . ദി ചോയ്സ് ഈസ് യുവേഴ്സ്’ എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന ദേശീയ കായിക ദിനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി പങ്കെടുത്തു. ഖത്തറിലെ പരമ്പരാഗത മാര്‍ക്കറ്റായ സൂഖ് വാഖിഫിലൂടെ നടന്നാണ് ഫാദര്‍ അമീര്‍ കായിക ദിനത്തിന്റെ ഭാഗമായത്.
ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന് ബിന്‍ അബ്ദുല്ല അല്‍ ഗാനിം, കൂടാതെ നിരവധി പ്രമുഖരായ ശൈഖുമാരും മന്ത്രിമാരും ഫാദര്‍ അമീറിനെ അനുഗമിച്ചു.