അറിവും നൈപുണ്യവും നിരന്തരമായി പുതുക്കുക
അമാനുല്ല വടക്കാങ്ങര
ദോഹ. പുതുകാലത്തെ വെല്ലുവിളികള്‍ നേരിടാനും പുത്തന്‍ സാധ്യതകള്‍ കണ്ടെത്താനും അവരവരുടെ കഴിവും നൈപുണ്യവും നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് പുളിക്കല്‍ പഞ്ചായത്ത് കെഎംസിസി നടത്തുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പഠന പരിശീലന പദ്ധതിയായ പടവുകള്‍ക്ക് തുടക്കമായി. ആദ്യ സെഷനില്‍ ‘ജോലിക്ഷമത വര്‍ദ്ധിപ്പിക്കാനായുള്ള ഐടി ടൂളുകള്‍’ എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനം നടന്നു. ഓഫീസ് ജോലി ഫലപ്രദമാക്കാനായി വിവിധ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സങ്കേതങ്ങളെ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ലളിതമായി വിശദീകരിച്ചു. ഐടി വിദഗ്ധനും പരിശീലകനുമായ കെ.കെ സാദിഖ് പരിശീലനത്തിന് നേതൃത്വം നല്‍കി.
കെ മുഹമ്മദ് ഈസ പരിപാടി ഉദ്ഘാടനം ചെയ്തു. കെഎംസിസി ജില്ലാ, മണ്ഡലം നേതാക്കളായ സവാദ് വെളിയങ്കോട്, അക്ബര്‍ വെങ്ങശ്ശേരി, റഫീഖ് കൊട്ടപ്പുറം, ജലീല്‍ പള്ളിക്കല്‍, ഷമീര്‍ മണ്ണറോട്ട്, , ഖമറുദ്ധീന്‍ ഒളവട്ടൂര്‍, അലി മൊറയൂര്‍ എന്നിവര്‍ക്ക് പുറമെ മഷ്ഹൂദ് തിരുത്തിയാട്, നിയാസ് കൈപേങ്ങല്‍, ഹനീഫ് ഹുദവി എന്നിവര്‍ സംബന്ധിച്ചു. ഭാരവാഹികളായ പി.ടി ഫിറോസ്, എ കെ ഷംസീര്‍ , കെ എ വഹാബ് ബഷീം അരൂര്‍, സഫീര്‍ നീറാട് എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ സെഷനുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ൂ[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്