Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

2022 ലെ ഫിഫയുടെ മികച്ച കളിക്കാരന്‍ ലയണല്‍ മെസ്സി തന്നെ

അമാനുല്ല വടക്കാങ്ങര

ദോഹ. 2022 ലെ ഫിഫയുടെ മികച്ച കളിക്കാരന്‍ ലയണല്‍ മെസ്സി തന്നെ. മികച്ച പ്രകടനത്തിലൂടെ ഫിഫ 2022 ലോകകപ്പ് ഉയര്‍ത്തിയ അര്‍ജന്റീനയുടെ ക്യാപ്റ്റനും പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഫോര്‍വേഡുമായ ലയണല്‍ മെസ്സി ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പാരീസില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.

തന്റെ ട്രോഫി നിറഞ്ഞ കരിയറില്‍ രണ്ടാം തവണയും അവാര്‍ഡ് ഉയര്‍ത്താന്‍ മെസ്സി തന്റെ പി.എസ്.ജി ടീമിലെ സഹതാരം കൈലിയന്‍ എംബാപ്പെയെയും 2022 ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാവ് കരീം ബെന്‍സെമയെയും മറി കടന്നാണ്

ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ ലയണല്‍ മെസ്സി 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഫിഫ 2022 വിന്റെ ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്റീനയെ അവരുടെ മൂന്നാം ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു.

 

 

Related Articles

Back to top button