തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു കൊണ്ട് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാര്‍ച്ച് 5ന് ഹമദ് ബ്ലഡ് ഡൊണേഷന്‍ യൂണിറ്റില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് സൗഹൃദവേദി സംഘടിപ്പിക്കുന്ന 23ാമത്തെ രക്തദാന ക്യാമ്പാണ്. കോവിഡിന്റെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട്, കോവിഡ് പ്രോട്ടോകോളുകളും പാലിച്ചു കൊണ്ട് 350 ഓളം പേര്‍ക്ക് രക്തദാനം നിര്‍വ്വഹിച്ചു. ക്യാമ്പിനോട് അനുബന്ധിച്ചു നടന്ന ഹൃസ്വമായ പൊതുചടങ്ങിന് വേദി പ്രസിഡന്റ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കുകയും, ഐ.സി.ബി.എഫ് പ്രസിഡന്റ സിയാദ് ഉസ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ജനറല്‍ സെക്രടറി ശശീധരന്‍, ട്രഷറര്‍ ശ്രീനിവാസന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരായ മുസ്തഫ, ജയന്‍, റസ്സാഖ്, ജനറല്‍ കോഓര്‍ഡിനേറ്റര്‍ എ. കെ. നസീര്‍ എന്നിവര്‍ക്ക് പുറമെ സെന്‍ട്രല്‍ കമ്മിറ്റി, സബ് കമ്മിറ്റി, സെക്ടര്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ക്യാമ്പിന് നേതൃത്വം നല്‍കുകയും, വേദി ഉപദേശക സമിതി അംഗങ്ങളായ മുന്‍ ഐ.സി.സി പ്രസിഡന്റ എ. പി. മണികണ്ഠന്‍, പെട്രോസെര്‍വ് എം. ഡി. വി. എസ്. നാരായണന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും ചെയ്തു.