Uncategorized
ഖത്തര്‍ ചാരിറ്റിയുടെ മൊബൈല്‍ ഇഫ്താര്‍ നിത്യവും രണ്ടായിരം പേര്‍ പ്രയോജനപ്പെടുത്തുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. വിവിധ കാരണങ്ങളാല്‍ നോമ്പ് തുറക്കാന്‍ വീട്ടിലേക്കെത്താന്‍ സാധിക്കാത്തവരെ ഉദ്ദേശിച്ച് ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്ന
മൊബൈല്‍ ഇഫ്താര്‍ നിത്യവും രണ്ടായിരം പേര്‍ പ്രയോജനപ്പെടുത്തുന്നു .
ദോഹയിലെ വിവിധ ട്രാഫിക് സിഗ്നലുകളിലാണ് ഖത്തര്‍ ചാരിറ്റിയുടെ മൊബൈല്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
റമദാനില്‍ മൊത്തം അറുപതിനായിരം പേര്‍ക്ക് ഇങ്ങനെ ഇഫ്താര്‍ കിറ്റുകള്‍ നല്‍കാനാണ് ഖത്തര്‍ ചാരിറ്റി ഉദ്ദേശിക്കുന്നത്.