Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കണ്ണോത്ത് മഹല്ല് ഇഫ്താര്‍ സംഗമം

ദോഹ : തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് ഇസ്സത്തുല്‍ ഇസ് ലാം ജമാഅത്ത് ഖത്തര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് എം.കെ. ഹംസമോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജവാദ് സഖാഫി റമദാന്‍ സന്ദേശം നല്‍കി.

ഇസ്സത്ത് ഓഫ് കണ്ണോത്ത് നടത്തിയ ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ ഖത്തറില്‍ നിന്ന് വിജയികളായ ഫാത്തിമ ശറഫുദ്ധീന്‍, മുഹമ്മദ് ശരീഫ്, ശറഫുദ്ധീന്‍ പി.കെ. എന്നിവരെയും, കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബനമുട്ടില്‍ ഒന്നാം സ്ഥാനം നേടിയ ടീമില്‍ അംഗമായ അഷ്റഫ് ഷാജൂദിനെയും ആദരിച്ചു.

സെക്രട്ടറി ആഷിഖ് അസീസ്, നസീര്‍ എം.എ, ശറഫുദ്ധീന്‍ പി.കെ, ജുനൈദ് വി.എം, ഷാഫിര്‍ ഖാലിദ് എന്നിവര്‍ നേതൃത്വം നല്‍കി, സെക്രട്ടറി ഷാജുദ്ധീന്‍ എം.എം. സ്വാഗതവും, അബ്ദുല്‍ ജലീല്‍ എം.എം. നന്ദിയും പ്രകാശിപ്പിച്ചു. കുട്ടികളും കുടുംബങ്ങളുമടക്കം നൂറോളം പേര് പങ്കെടുത്തു.

Related Articles

Back to top button