Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ക്യുമേറ്റ്‌സ് സംഘടിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് 2023 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ : ക്യുമേറ്റ്‌സ് സംഘടിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് 2023 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ദോഹ ജദീദിലുള്ള ബി2ബി കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ സിറാജ് പയ്യോളി ബി2ബി മാനേജിങ്ങ് ഡയറക്ടര്‍ സുബൈര്‍ മുള്ളോലിക്ക് നല്‍കി പ്രകാശനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി പ്രതിനിധി സുബൈര്‍ വെള്ളിയോട് , ഖത്തറിലെ പ്രമുഖ ഗായകരായ റിയാസ് കരിയാട് , ഹംദാന്‍ ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജൂണ്‍ 16 നു വൈകീട്ട് 5.30 ന് ഖത്തര്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കൌണ്‍സില്‍ ഹാളില്‍ നടക്കുന്ന പ്രോഗ്രാം മലയാളം ആല്‍ബം രംഗത്ത് ഏറെ ജനകീയമായ ഖല്‍ബാണ് ഫാത്തിമയുടെ പതിനെട്ടാംം വാര്‍ഷികമായാണ് ക്യൂമേറ്റ്‌സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് . താജുദ്ധീന്‍ വടകര , ആബിദ് കണ്ണൂര്‍ , ബെന്‍സീറ, റഫീഖ് വടകര , റിയാസ് കരിയാട് , ഹംദാന്‍ , മൈഥിലി ഷേണായ് , വൈഷ്ണവി സുരേഷ് തുടങ്ങിയ ഗായകര്‍ പങ്കെടുക്കും. ഖത്തറിലെ കലാകാരുടെ ഡാന്‍സ് പെര്‍ഫോമന്‍സുകളും സംഗീതമേളയെ സവിശേഷമാക്കും.
പിഎസ്എം ഷാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ആശ സ്വാഗതവും അറഫാത്ത് കാലിബര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button