Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ അറസ്റ്റില്‍ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

ദോഹ : കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ അറസ്റ്റില്‍ ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതിപക്ഷ ശബ്ദത്തെ നിശബ്ദമാക്കുന്ന പിണറായി വിജയന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്റ്റാറ്റസ് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു.

ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മേപ്പയൂരിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിഷേധ സംഗമത്തില്‍ ജില്ലാ, മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. കെ സുധാകരനെതിരെയുള്ള കള്ളക്കേസും അതിന്റെ ഭാഗമായുള്ള അറസ്റ്റും നാണക്കേടിന്റെ പടുകുഴിയില്‍ നില്‍ക്കുന്ന എസ്എഫ്‌ഐയെ രക്ഷിച്ചെടുക്കാമെന്നുള്ള പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്നും കേരള സമൂഹം ഒന്നടങ്കം ഈ നടപടി തള്ളിക്കളയുമെന്നും ജനാധിപത്യത്തെ അപകടത്തില്‍ ആക്കുന്ന മോദി മോഡല്‍ ഫാസിസ്റ്റ് നടപടികള്‍ പിന്തുടരുന്ന പിണറായി വിജയന്‍ കേരള മോഡി എന്ന വിശേഷണത്തിന് അര്‍ഹനാണെന്ന് യോഗം വിലയിരുത്തി.

Related Articles

Back to top button