Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

തൊഴിലാളികള്‍ക്ക് ഭക്ഷണപ്പൊതികളുമായി സി.ഐ.സി റയ്യാന്‍ സോണ്‍ ജനസേവന വിഭാഗം

ദോഹ. ഈദുല്‍ അദ് ഹ യുടെ സന്തോഷം കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളോടൊപ്പം ആഘോഷിക്കുന്നതിനായി കരാന, ജര്‍യാന്‍, ഇന്‍ഡസ്ട്രിയല്‍ ഏറിയ എന്നിവിടങ്ങളിലെ ലാബര്‍ ക്യാമ്പുകളിലും മല്‍സ്യ തൊഴിലാളികള്‍ക്കിടയിലും ഭക്ഷണപ്പൊതികളുമായെത്തി സി.ഐ.സി റയ്യാന്‍ സോണ്‍ ജനസേവന വിഭാഗം.

റയ്യാന്‍ സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും അവരുടെ കുടുംബങ്ങളും വളണ്ടിയര്‍ വിംഗും ഒത്തൊരുമിച്ചാണ് മാതൃകാപരമായ ഈ കര്‍മ്മ പദ്ധതി വിജയിപ്പിച്ചത്. റമദാനിലും ഇതേ രൂപത്തില്‍ ഭക്ഷണപ്പാതികളെത്തിച്ച് സി.ഐ.സി റയ്യാന്‍ സോണ്‍ ജനസേവന വിഭാഗം രംഗത്തുണ്ടായിരുന്നു.

ഷാഫി, ഷാഹിന്‍, ഫവാസ് എന്നിവരാണ് ഈദിലെ ഭക്ഷണപ്പൊതികള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

Related Articles

Back to top button