Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ കെഎംസിസി ട്രഷറര്‍ പി.എസ്.എം. ഹുസൈന് ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി സമ്മാനിച്ചു

ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ച ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ കോപ്പി ഖത്തര്‍ കെഎംസിസി ട്രഷറര്‍ പി.എസ്.എം. ഹുസൈന് സമ്മാനിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജനാണ് പുസ്തകം സമ്മാനിച്ചത്.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടണം

Related Articles

Back to top button