എക്സ്പാര്‍ട്ട് 2023 : പ്രഖ്യാപനം നിര്‍വഹിച്ചു
ദോഹ: യൂത്ത് ഫോറം ഖത്തര്‍ പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന കലാമേള എക്സ്പാര്‍ട്ട് 2023 ന്റെ പ്രഖ്യാപനം യൂത്ത് ഫോറം പ്രസിഡണ്ടും ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാനുമായ എസ്.എസ് മുസ്തഫ നിര്‍വഹിച്ചു.
പ്രവാസത്തിന്റെ തിരക്കുകള്‍ മൂലം പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്ന സര്‍ഗ്ഗശേഷികളെ ജീവിപ്പിക്കുകയാണ് എക്സ്പാര്‍ട്ട് 2023 കൊണ്ട് ലക്ഷ്യമിടുന്നത്. പ്രവാസ യൗവനത്തിന്റെ കരുത്തും ശേഷിയും സമൂഹ നന്മക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന യൂത്ത് ഫോറം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കലാ,കായിക ,ജനസേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വിഭാഗീയതയും വംശീയ വിവേചനവും അതിരു നിര്‍ണയിക്കുന്ന കാലത്ത് കലാ കഴിവുകളെ പരിപോഷിപ്പിച്ച് സര്‍ഗാത്മകമായി അവയെ പ്രതിരോധിക്കാന്‍ എക്സ്പാര്‍ട്ട് 2023 സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
കണ്‍വീനര്‍ റബീഹ് സമാന് എക്സ്പാര്‍ട്ട് പരിപാടികള്‍ വിശദീകരിച്ചു. ഖത്തറിലെ ഏതൊരു മലയാളിക്കും ഏതെങ്കിലും കൂട്ടായ്മ വഴി മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം. 2023 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 06 വരെയുള്ള ദിവസങ്ങളില്‍ ഓഫ് സ്റ്റേജ്, സ്റ്റേജ് വിഭാഗങ്ങളിലായി 15 ഓളം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. കഥാരചന, കവിതാരചന, കാര്‍ട്ടൂണ്‍, കാലിഗ്രഫി,ചിത്രരചന തുടങ്ങിയവയാണ് സ്റ്റേജേതര ഇനങ്ങള്‍. മോണോ ആക്ട്, പദ്യം ചൊല്ലല്‍, മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി തുടങ്ങിയ വ്യക്തി ഇനങ്ങളും ഉണ്ടാകും. നാടന്‍പാട്ട്, സ്കിറ്റ്, സംഘഗാനം, മൈമിങ് എന്നിവയാണ് ഗ്രൂപ്പ് ഇനങ്ങള്‍.
ബിന്‍ മഹ്മൂദിലെ സെന്ററോ കാപ്പിറ്റലില്‍ സംഘടിപ്പിച്ച എക്സ്സ്പാര്ട്ട് ഇവന്റ് പ്രഖ്യാപനത്തിന് ഖത്തറിലെ വിവിധ കോളജ് അലൂംനി, അസോസിയേഷന്, പ്രാദേശിക കൂട്ടായ്മാ ഭാരവാഹികള്‍ പങ്കെടുത്തു.
യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് അസ്ലം ഈരാറ്റുപേട്ട സ്വാഗതവും എക്സ്പാര്‍ട്ട് ജനറല്‍ കണ്‍വീനര്‍ ജസീം സമാപാവും നിര്‍വ്വഹിച്ചു. യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി അബ്സല്‍ അബ്ദുട്ടി, ഫിനാന്‍സ് സെക്രട്ടറി
മുഹമ്മദ് സുഹൈല്‍ കള്‍ച്ചറല്‍ വിങ്ങ് സെക്രട്ടറി സല്മാന് അല്പറമ്പില് ഓര്‍ഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ അലി അജ്മല്‍, മുഹ്സിന് , അഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
രജിസ്ട്രേഷന് 33834468, 33631685 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.