എട്ടാം ഖത്തര്‍ മലയാളി സമ്മേളനം ഫുട്ബോള്‍ മേളക്ക് ഉജ്ജ്വല തുടക്കം
ദോഹ: നവംബറില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. ദോഹ യുണിവേഴ്സിറ്റി (പഴയ കോളേജ് ഓഫ് നോര്‍ത്ത് അറ്റ്ലാന്റിക്) ഗ്രൗണ്ടില്‍ നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ പിബി എഫ്സി പാലക്കാടിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഡോം ഖത്തര്‍ മലപ്പുറവും ബ്രദേര്‍സ് എഫ് സി തിരുവനന്തപുരത്തിനെതിരെ മൂന്നു ഗോളുകള്‍ നേടികൊണ്ട് ഫ്രൈഡേ എഫ് സി കണ്ണൂരും ജേതാക്കളായി. ഫോക്കസ് എഫ് സി പാലക്കാടും അഡ്വാന്‍സ് പ്ലസ് ഇടുക്കിയും തമ്മിലുള്ള പോരാട്ടത്തില്‍ രണ്ടു ഗോളുകള്‍ക്ക് പാലക്കാട് എഫ് സിയെ പരാജയപ്പെടുത്തിയപ്പോള്‍ ഒരു ഗോളിന് ഈഗ്ള്‍സ് കോട്ടയം ഓമശ്ശേരി കോഴിക്കോടിനെയും പരാജയപ്പെടുത്തി ക്വാട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍ ടൂര്‍ണ്ണമെന്റ് കിക്കോഫ് ചെയ്തു. സ്പോര്‍ട്സ് കമ്മിറ്റി ചെയര്മാന് ആശിഖ് അഹ്മദ്,മുസ്തഫ ഫൈസി, മുസ്തഫ റയ്യാന്‍, റിയാസ് കെ ടി, മുഹമ്മദ് ഷൗലി, നാസര്‍ കെ ടി,സുനില്‍, റഷീദ് കണ്ണൂര്‍, അബ്ദുല്‍ റഷീദ്, അലി ഷഹീല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.