Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കെഎസ്ഡി ഇലവന്‍ ചാമ്പ്യന്‍മാര്‍

ദോഹ : ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കെഎസ്ഡി ഇലവന്‍ ചാമ്പ്യന്‍മാര്‍. മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് അല്‍ഹിലാല്‍ ക്യാബ്രിഡ്ജ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

ആവേശകരമായ മല്‍സരത്തില്‍ ബിബികെ ടീം റണ്ണര്‍ അപ്പ് ട്രോഫി കരസ്ഥമാക്കി. വര്‍ണ്ണാഭയമായ ചടങ്ങില്‍ കെഎംസിസി കാസറഗോഡ് ജില്ലാ, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികള്‍ സംബന്ധിച്ചു.
വിജയികള്‍ക്കുള്ള ട്രോഫി ഹാരിസ് എരിയാല്‍, ഷഫീക് ചെങ്കളയും ചേര്‍ന്ന് കൈമാറി, റണ്ണര്‍ അപ്പിനുള്ള ട്രോഫി ജാഫര്‍ കല്ലങ്കടി, ഹനീഫ് പട്‌ളയും ചേര്‍ന്ന് കൈമാറി, വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ധാനം റഷീദ് ചെര്‍ക്കള, ഹമീദ് അറന്തോടും ചേര്‍ന്ന് നിര്‍വ്വഹിച്ചു. മറ്റെല്ലാ ടീമംഗങ്ങള്‍ക്കും മണ്ഡലം ഭാരവാഹികളായ അഷ്‌റഫ് കുളത്തുങ്കര, ബഷീര്‍ ബംബ്രാണി, ഷാക്കിര്‍ കാപി, മെഡലുകള്‍ സമ്മാനിച്ചു.

Related Articles

Back to top button