Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോട്ടയം ഇടുക്കി മുസ്‌ലിംസ് സൊസൈറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ഇടുക്കി മുസ്‌ലിംസ് സൊസൈറ്റിയും (കിംസ് ഖത്തര്‍) റിയാദ മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് വിജയകരമായി പൂര്‍ത്തിയായി . ഐസിബിഎഫ് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തന മേഖലയിലെ നിറസാന്നിധ്യവുമായ മുഹമ്മദ് കുഞ്ഞി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിയാദ എംഡി ഷംസീര്‍ ഹംസ മുഖ്യ പ്രഭാഷണം നടത്തി.

കിംസ് ഖത്തര്‍ പ്രസിഡന്റ് താഹ വലിയവീട്ടിലിന്റെ അധ്യക്ഷത വഹിച്ചു. കിംസിന്റെ മുതിര്‍ന്ന അംഗങ്ങളായ റഷീദ് അഹമദ്, നിസാമുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു . ചടങ്ങില്‍ സെക്രട്ടറി നിയാസ് നിസാര്‍ സ്വാഗതവും ക്യാമ്പ് കോഡിനേറ്റര്‍ ഹബീബ് മുഹമ്മദ് നന്ദിയും പറഞ്ഞു.

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള ഡിസ്‌കൗണ്ട് കാര്‍ഡ് റിയാദ എംഡി ഷംസീര്‍ ഹംസ വിതരണം ചെയ്തു. അദ്ദേഹത്തിനുള്ള കിംസ് ഖത്തറിന്റെ സ്‌നേഹോപഹാരം പ്രസിഡന്റ് താഹ വലിയവീട്ടില്‍ സമ്മാനിച്ചു.
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് കിംസ് ഖത്തര്‍ വിഭാവനം ചെയ്തിരിക്കുന്നത്

Related Articles

Back to top button