Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ജ്യൂബിലന്റ് തമിഴ്‌നാട് സംഘത്തിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. 2024 ഫെബ്രുവരി 1 മുതല്‍ 3 വരെ കോയമ്പത്തൂരിലെ കൊഡിഷിയ ട്രേഡ് ഫെയര്‍ കോംപ്‌ളക്‌സില്‍ നടക്കുന്ന ദി ജൂബിലന്റ് തമിഴ് നാട് ഗ്‌ളോബല്‍ എക്‌സ്‌പോ ആന്റ് സമ്മിറ്റിന്റെ റോഡ് ഷോയുടെ ഭാഗമായി ഖത്തറിലെത്തിയ ജ്യൂബിലന്റ് തമിഴ്‌നാട് സംഘത്തിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ഐബിപിസിയുമായി സഹകരിച്ച് ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലെ കാഞ്ചാനി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ ചേര്‍ന്നാണ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് സമ്മാനിച്ചത്. പുസ്തക രൂപത്തിലും ഓണ്‍ലലൈനിലും മൊബൈല്‍ ആപ്‌ളിക്കേഷനിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സംരംഭകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് മീഡിയ പ്‌ളസ് അധികൃതര്‍ വ്യക്തമാക്കി.

ഇന്തോ ഖത്തര്‍ ബിസിനസ് പ്രോല്‍സാഹിപ്പിക്കുന്നതിന് ഏറ്റവും സഹായകമായ ഒരു പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്ന് സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ എംബസി കൊമേഴ്‌സ് അറ്റാച്ചെ ദീപക് പുന്തിര്‍ , ഐബിപിസി വൈസ് പ്രസിഡണ്ടുമാരായ കെ.പി.അഷ്‌റഫ്, എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button