Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മാഫ് ഖത്തര്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്നു

ദോഹ:. മടപ്പള്ളി ആലുംനി ഫോറം (മാഫ് ) ഖത്തര്‍ നാലാമത് വാര്‍ഷിക ജനറല്‍ബോഡി യോഗം ദോഹ , നജ്മയിലെ ന്യു ഏഷ്യന്‍ സ്റ്റാര്‍ റെസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചേര്‍ന്നു. മാഫ് ഖത്തര്‍ സെക്രെട്ടറി യോജിഷ് കെ.ടി.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് റയീസ് മടപ്പള്ളി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഐ.സി.ബി.എഫ് പ്രസിഡന്റ് സി.എ ഷാനവാസ് ബാവ പരിപാടി ഉദ്്ഘാടനം നിര്‍വഹിച്ചു. മാഫ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ മുസ്തഫ ഹാജി മുഖ്യ പ്രഭാഷണം നടത്തി. അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പത്മരാജ് കൈനാട്ടി , പ്രശാന്ത് ഒഞ്ചിയം , ഷമീര്‍ മടപ്പള്ളി , ഗോപകുമാര്‍ വള്ളിക്കാട് , നൗഷാദ് വെള്ളികുളങ്ങര ,പ്രകാശന്‍ നാദാപുരംറോഡ് , നൗഷാദ് മടപ്പള്ളി , ശിവന്‍ വള്ളിക്കാട്, ശംസുദ്ധീന്‍ കൈനാട്ടി , മുനീര്‍ ബേബിലാന്‍ഡ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അല്‍ത്താഫ് വള്ളിക്കാട്, നജീബ് തുണ്ടിയില്‍ ,ഷൈജു മാക്കൂല്‍ , ശറഫുദ്ധീന്‍ എം.കെ ,പ്രജേഷ് രായരങ്ങോത്ത്, അന്‍സാരി വെള്ളികുളങ്ങര , റഹീം ഒഞ്ചിയം , നൗഫല്‍ എം കെ ,ജോഷി വെള്ളികുളങ്ങര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ മദനി വള്ളിക്കാട് നന്ദി പറഞ്ഞു .

2023 – 2024 വര്‍ഷത്തെ ഭാരവാഹികളായി ശംസുദ്ധീന്‍ കൈനാട്ടി(പ്രസിഡന്റ്), പ്രതീഷ് ലാലു മണ്ടോടി , നജീബ് തുണ്ടിയില്‍ , ഗോപകുമാര്‍ വള്ളിക്കാട് ,റയീസ് മടപ്പള്ളി , ശിവന്‍ വള്ളിക്കാട് (വൈസ് പ്രസിഡന്റ്ുമാര്‍) , യോജിഷ് കെ.ടി.കെ (ജനറല്‍ സെക്രെട്ടറി), ഷമീര്‍ മടപ്പള്ളി ,പ്രശാന്ത് ഒഞ്ചിയം ,നിസാര്‍ ചാലില്‍, നൗഫല്‍ ചോറോട് ,നൗഷാദ് വെള്ളികുളങ്ങര (ജോയിന്റ് സെക്രെട്ടറിമാര്‍), മദനി വള്ളിക്കാട് (ടഷറര്‍), സകരിയ്യ കൈനാട്ടി, പ്രേംകുമാര്‍ കുളങ്ങാട്ട് താഴെ , ശറഫുദ്ധീന്‍ എം കെ, വിപിന്‍ മടപ്പള്ളി,താജുദ്ധീന്‍ ഒഞ്ചിയം, ജിതേഷ് മടപ്പള്ളി ,അല്‍ത്താഫ് വള്ളിക്കാട്, ഇസ്മായില്‍ വള്ളിക്കാട് ,നൗഷാദ് മടപ്പള്ളി ,റഹീം ഒഞ്ചിയം ,പ്രജേഷ് രായരങ്ങോത്ത് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ),കെ കെ മുസ്തഫ ഹാജി (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), പത്മരാജ് കൈനാട്ടി (വൈസ് ചെയര്‍മാന്‍), നിസാര്‍ കളത്തില്‍ , മുനീര്‍ ബേബി ലാന്‍ഡ് , ബൈജു മായ ,മഹറൂഫ് വെള്ളികുളങ്ങര , അന്‍സാരി വെള്ളികുളങ്ങര ,ജിതേഷ് ചെട്ടിവയലില്‍ (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button