Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫറോക്ക് പ്രവാസി അസോസിയേഷന്‍, ഖത്തറിന് പുതിയ നേതൃത്വം

ദോഹ : കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റി നിവാസികളുടെ കൂട്ടായ്മയായ ഫറോക്ക് പ്രവാസി അസോസിയേഷന്‍ ഖത്തറിന്റെ 2021-2023 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയി നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. നിലവിലെ കമ്മിറ്റി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ ബോഡി അംഗീകരിക്കുകയും തുടര്‍ന്ന് ഐക്യകണ്ഡേന പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു .

പുതിയ കമ്മറ്റി ഭാരവാഹികളായി അസ്‌കര്‍ റഹ്‌മാന്‍ പ്രസിഡണ്ട്, അബ്ദുല്‍ മജീദ് ജനറല്‍ സെക്രട്ടറി, സുര്‍ജിത്ത് ലാല്‍ ട്രഷറര്‍, റിയാദ്, ഷിജു വൈസ് പ്രസിഡന്റുമാര്‍,
മിറാജുദ്ദീന്‍, സാബിക്ക് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു

സബ് കമ്മിറ്റി അംഗങ്ങളായി നംഷീര്‍, നിധീഷ് കുമാര്‍, പബ്ലിക് റിലേഷന്‍സ്,അബ്ദുല്‍ നാസര്‍, നജ്മുദ്ദീന്‍ സോഷ്യല്‍ വെല്‍ഫെയര്‍, അബ്ദുല്‍ ലത്തീഫ് , കോയക്കുട്ടി സൈദാലി, ഡോ: റിയാസ് മെംബേര്‍സ് വെല്‍ഫെയര്‍, അലി അക്ബര്‍, ദില്‍ഷാദ്, ആദില്‍ ഈവന്റസ്, കബീര്‍, രഘുനാഥ് ആര്‍ട്‌സ്, ബാസില്‍, അന്‍വര്‍, ജുനൈസ്, റാഷിക സ്‌പോര്‍ട്‌സ് എന്നിവരെ തെരഞ്ഞെടുത്തു.

ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ , ചാലിയാര്‍ ജനറല്‍ സെക്രട്ടറി സമീല്‍, യു.എ.ഇ ഫെറോസി പ്രസിഡന്റ് അയൂബ് തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്കു ആശംസകള്‍ അര്‍പ്പിച്ചു .

നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രഘുനാഥ് സ്വാഗതവും , സാബിഖ് നന്ദിയും പറഞ്ഞു. അബ്ദുല്‍ ലത്തീഫ് കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button