Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മലര്‍വാടി മത്സര വിജയികളെ ആദരിച്ചു

ദോഹ: മലര്‍വാടി റയ്യാന്‍ സോണ്‍ പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവരെ പ്രത്യേക ചടങ്ങില്‍ വെച്ച് ആദരിച്ചു. അസ്മാഉല്‍ ഹുസ്ന, പ്രാര്‍ത്ഥന മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് സഈദ്, അദന്‍ സൈനബ്, സായാന്‍ സാജിദ് എന്നിവരും, ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഇഷാന്‍ ഷമീര്‍, മെഹ്വിഷ് മുഹമ്മദ് മന്‍സൂര്‍, ആഫിയ അഫ്സല്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വേനല്‍ അവധിക്കാല യാത്രാ വിവരണ മത്സരത്തില്‍ മിന്‍ഹ കെ. ഒന്നാമതായപ്പോള്‍ ഐസ ഫാത്തിമ രാറോത്ത് രണ്ടാം സ്ഥാനവും മുഹമ്മദ് അജ്‌ലാന്‍ സബീര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലഹാന്‍ ഫീസാന്‍ സബീര്‍, അയ്മന്‍ ഷൗക്കി എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി.

വിജയികള്‍ക്ക് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം, സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം എം, സോണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് റഫീഖ് തങ്ങള്‍, സിദ്ദിഖ് വേങ്ങര എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലര്‍വാടി റയ്യാന്‍ സോണിലെ യൂണിറ്റ് കോഡിനേറ്റര്‍മാരും സംബന്ധിച്ചു.

Related Articles

Back to top button