Uncategorized

ജൂബിലന്റ് തമിഴ്‌നാട് ഗ്‌ളോബല്‍ എക്‌സ്‌പോയില്‍ സജീവമായി കെബിഎഫ്

ദോഹ. കോയമ്പത്തൂര്‍ കൊഡീസിയ ട്രേഡ് ഫെയര്‍ കോംപ്‌ളക്‌സില്‍ ഇന്നലെ ആരംഭിച്ച ജൂബിലന്റ് തമിഴ്‌നാട് ഗ്‌ളോബല്‍ എക്‌സ്‌പോയില്‍ സജീവമായി കെബിഎഫ് . കെബിഎഫ് സ്ഥാപക പ്രസിഡണ്ട് അബ്ദുല്ല തെരുവത്ത് ,
പ്രസിഡണ്ട് അജി കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്തീന്‍ എന്നിവരടങ്ങുന്ന കെബിഎഫിന്റെ വലിയ ഒരു സംഘം തന്നെ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്‍ഡോ ഗള്‍ഫ് വ്യാപാരത്തിന്റെ പുതിയ സാധ്യതകളും മേഖലകളും പരിചയപ്പെടുത്തി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയും എക്‌സ്‌പോയുടെ ഭാഗമാണ് .
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ നാനുറോളം സ്റ്റാളുകളും 75 സ്പീക്കര്‍മാരും അന്‍പതിലധികവും വിവരം പങ്കുവെക്കുന്ന സെഷനുകളും വര്‍ക് ഷോപ്പുകളുമുണ്ട് .

Related Articles

Back to top button
error: Content is protected !!