എടക്കഴിയൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ എനോറ ഖത്തര്‍ ഇഫ്താര്‍ സംഗമം നടത്തി
ദോഹ. എടക്കഴിയൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ എനോറ ഖത്തര്‍ ഇഫ്താര്‍ സംഗമം നടത്തി. എടക്കഴിയൂര്‍കാരായ ഇരുനൂറ്റി അന്‍പതോളം പേര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമം ഇത്തവണയും ഹൃദ്യവും സുന്ദരവുമായ മറ്റൊരു സൗഹൃദസായാഹ്നമാക്കി മാറ്റി.
ഹിലാലിലെ തൃശൂര്‍ ആര്‍ട്‌സ് സെന്ററില്‍ നടന്ന ഇഫ്താര്‍ സംഗമം തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.നിസാര്‍ സഖാഫി ആലപ്പുഴ റമദാന്‍ സന്ദേശം നല്‍കി.എനോറ പ്രസിഡണ്ട് ഷെരീഫ് മൂത്തേടത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജലീല്‍ ഹംസ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ നിഷാം ഇസ്മായില്‍ – ചാവക്കാട് പ്രവാസി അസോസിയേഷന്‍, ജിഷാദ് ഹൈദര്‍ അലി – കള്‍ച്ചറല്‍ സെന്റര്‍, മുഹ്സിന്‍ തളിക്കുളം- ഖത്തര്‍ മാപ്പിള കലാ അക്കാദമി, ജിംനാസ് അലി തൃശ്ശൂര്‍ ജില്ലാ സുഹൃദവേദി ഗുരുവായൂര്‍ സെക്ടര്‍, മുഹ്സിന്‍ തൃശൂര്‍ ആര്‍ട്‌സ് സെന്റര്‍ എന്നിവര്‍ സംബന്ധിച്ചു. മുതിര്‍ന്ന അംഗങ്ങളായ ഹംസ പന്തായില്‍, സൈനുദ്ധീന്‍, കമറുദ്ദിന്‍, റഹ്‌മാന്‍, ഉസ്മാന്‍ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.