Local News
അല്‍ വാബ് ഇന്റര്‍സെക്ഷന്‍ 48 മണിക്കൂര്‍ താല്‍ക്കാലികമായി അടച്ചിടും
ദോഹ. അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രില്‍ 19 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ ഏപ്രില്‍ 21 ഞായറാഴ്ച പുലര്‍ച്ചെ 2 വരെ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അല്‍ വാബ് ഇന്റര്‍സെക്ഷന്‍ 48 മണിക്കൂര്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് അശ് ഗാല്‍ അറിയിച്ചു. ഈ സമയത്ത് ഫ്രീ റൈറ്റ് ടേണും ഫ്ളൈഓവറുകളും ഗതാഗതത്തിനായി തുറക്കും.
അടച്ചുപൂട്ടല്‍ സമയത്ത് റോഡ് ഉപയോക്താക്കള്‍ക്ക് മാപ്പില്‍ കാണിച്ചിരിക്കുന്നതുപോലെ അടുത്തുള്ള ജംഗ്ഷനുകള്‍ ഉപയോഗിക്കാം.