Local News
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി പ്രോജക്ടിന്റെ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി പ്രോജക്ടിന്റെ (സിബിഡിസി) അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയായതായി ഞായറാഴ്ച പ്രഖ്യാപിച്ചു. ഈ രംഗത്തെ ദ്രുതഗതിയിലുള്ള ആഗോള സംഭവവികാസങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിനുള്ള ഒരു മുന്‍കരുതല്‍ നടപടിയാണിത്.
ഈ മേഖലയില്‍ നടത്തിയ സമഗ്രമായ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, രൂപകല്‍പ്പന ചെയ്ത ഒരു ട്രയല്‍ പരിതസ്ഥിതിയില്‍ ഒരു കൂട്ടം പ്രാദേശിക, അന്തര്‍ദേശീയ ബാങ്കുകളുമായി വലിയ പേയ്മെന്റുകള്‍ തീര്‍പ്പാക്കുന്നതിന് സിബിഡിസിക്കായി തിരഞ്ഞെടുത്ത ആപ്ലിക്കേഷനുകള്‍ പരീക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.