പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ദോഹ : കഴിഞ്ഞ 11 വര്‍ഷമായ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ പുതിയ കോര്‍പറേറ്റ് ഓഫീസ് പാത്തുട്ടി ഉള്ളാടന്‍ ഉദ്ഘാടനം ചെയ്തു. പി.ആര്.ഒ സര്‍വ്വീസ്, ബിസിനസ് സെറ്റപ്പ്, ബിസിനസ് കണ്‍സള്‍ട്ടന്‍സി, ഡിജിറ്റല്‍ മാര്‍കെറ്റിംഗ് , ലീഗല്‍ അഡൈ്വസറി സര്‍വ്വീസ്, ഓഫീസ് സ്റ്റേഷനറി ട്രേഡിംഗ്, ട്രാവല്‍ & ടൂറിസം, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിവിധ മേഖലകളില്‍ പതിനൊന്ന് വര്‍ഷമായി ഖത്തറിലും, യുഎഇയിലും ഇന്ത്യയിലുമായി സജീവമാണ് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ്.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി നൂതന സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് ക്രിയേറ്റീവായ രൂപത്തിലാണ് ഓഫീസ് സജ്ജീകരിച്ചരിക്കുന്നതെന്നും കസ്റ്റമേഴ്സിന് അത് തികച്ചും പുതുമയാര്‍ന്ന അനുഭവമായിരിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ അലി ഹസന് തച്ചറക്കല്‍ പറഞ്ഞു.
ഉദ്ഘാടന സംഗമത്തിന്റെ ടീം മീറ്റ് ഷുറൂഖ് ദോഹ മാനേജിംഗ് ഡയറക്ടര്‍ തൗഫീഖ് അബ്ദല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. മുര്‍ഷിദ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസന് തച്ചറക്കല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നൈസാം, സിയാഹുറഹ്മാന്‍,റഈസ് , റനീസ് മങ്കട എന്നിവര്‍ സംസാരിച്ചു.
തച്ചറക്കല്‍ ഹനീഫ , മന്‍സൂര്‍ തച്ചറക്കല്‍, ശംസുദ്ദീന്‍ തച്ചറക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു