Local News

ചലചിത്ര അക്കാദമി ചെയര്‍മാനെ നീക്കം ചെയ്യണം,സാംസ്‌കാരിക വകുപ്പ് മന്ത്രി സ്ഥാനമൊഴിയണം

ദോഹ. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടിയുടെ വെളിപ്പെടുത്തലിന്റെ പാശ്ചാത്തലത്തില്‍ ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ നീക്കം ചെയ്യണമെന്നും, ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി രാജിവെച്ചൊഴിയണമെന്നും ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാകമ്മിറ്റി പ്രമേയത്തിലൂടെ കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു.

മാനുഷികാവകാശങ്ങളേയും, പൗരാവകാശ ലംഘനങ്ങളേയും പറ്റി വീമ്പളക്കുന്ന ഇടതു സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ഭരണാഘടനാ വിരുദ്ധവും, കുറ്റകരവുമാണ്.
ഉന്നതരെയും, പാര്‍ശ്വവര്‍ത്തികളേയും സംരക്ഷിക്കാന്‍ സാംസ്‌കാരിക വകുപ്പും ഇടതു മുന്നണിയും ചേര്‍ന്ന് നടത്തുന്ന ഗൂഡാലോചന സാംസ്‌കാരിക കേരളത്തിനപമാനമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.
ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്ന ഗുരുതരമായ ലൈംഗികാക്രമണളേയും, ചൂഷണങ്ങളേയും മൂടിവെച്ച് ഉന്നതരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കുന്ന ഇടപക്ഷ സഹയാത്രികരായ സാംസ്‌കാരീക നായകരുടേയും, മനുഷ്യാവകാശം പ്രസംഗിക്കുന്ന പുരോഗമന നേതാക്കളുടേയും മൗനവും,നിലപാടുകളും ക്രൂരവും, മനുഷ്യത്വ രഹിതവുമാണ്.
സാംസ്‌കാരിക നായകരുടെ ലജ്ജാകരമായ മൗനം സാംസ്‌കാരിക കേരളത്തിനപമാനമാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പൂഴ്ത്തി വച്ച ഭാഗങ്ങള്‍ പുറത്തുവിടണമെന്നും, കുറ്റാരോപിതര്‍ക്കെതിരെ നിയമ നടപടി തുടങ്ങണമെന്നും, തൊഴിലിടങ്ങളിലെ സത്രീ സുരക്ഷ ഉറപ്പുവരുത്തി പൗരവകാശം സംരക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!