Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

‘ഓണനിലാവ് 2024’ ശ്രദ്ധേയമായി


ദോഹ. ‘ഓണനിലാവ് 2024’ ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബും ലുലുവും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന ഖത്തറിലെ ഏറ്റവും വലിയ ഓണപൂരത്തിന്റെ ആദ്യ പ്രോഗ്രാം അല്‍ വുകൈറിലെ ലുലു എസ്ദാന്‍ ഒയാസിസില്‍ വച്ചു അതിഗംഭീരമായി നടന്നു.
വക്രയിലെ എസദന്‍ ഒയാസിസ് ലുലു അങ്കണത്തില്‍ വെച്ച് ഓണപൂക്കള മത്സരത്തോടെ തുടക്കം കുറിച്ച ഓണമാമാങ്കത്തിന് തനിനാടാന്‍സുന്ദരികള്‍ അണി നിരന്ന തിരുവാതിരക്കളി മത്സരം, ഖത്തറിലെ തന്നെ ആദ്യ റിയാലിറ്റി ഷോ ആയ സൂപ്പര്‍ മമ്മി -സീസണ്‍ 2 എന്നിവയ്ക്കു പുറമെ കൈതോല നാടന്‍ പാട്ട് സംഘത്തിന്റെ ഗംഭീര പ്രകടനവും നടന്നു.

ആഘോഷങ്ങള്‍ക് നിറം പകരാന്‍ മലയാളത്തിലെ പ്രിയ നായിക രജിഷ വിജയന്‍ അതിഥിയായി എത്തിയത്തോടെ ആഘോഷതിമിര്‍പ്പിലായി ലുലു എസ്ദാന്‍ ഒയാസിസ്

12 ടീമുകള്‍ മത്സരിച്ച പൂക്കളമത്സരത്തില്‍ ഒന്നാം സമ്മാനം ആയ 10ഗ്രാം ഗോള്‍ഡ് കോയിന്‍ മോഹന്‍ലാല്‍ ഫാന്‍സ് സ്വന്തമാക്കി. പ്രിയ നായിക രജിഷ വിജയന്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.

കൈത്തൊല നാടന്‍ പാട്ട് ടീമിന്റെ പുത്തന്‍ നാടന്‍ പാട്ടുകളോടെ കൃത്യ0 10.30 നു ഓണനിലാവ് 2024 ന്റെ ഒന്നാമത്തെ പ്രോഗ്രാം വളരെ ഭംഗിയായി അവസാനിച്ചു

Related Articles

Back to top button