Local NewsUncategorized
ഫൈസല്‍ ഹംസക്ക് യാത്രയയപ്പ്

ദോഹ. മൂന്നര വര്‍ഷത്തെ ഖത്തറിലെ ഡെപ്യൂട്ടേഷഷന്‍ അവസാനിപ്പിച്ച് നാട്ടിലേക് മടങ്ങുന്ന ഖത്തര്‍ മീഡിയവണ്‍ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഫൈസല്‍ ഹംസക്ക് ചാലിയാര്‍ ദോഹ യാത്രയയപ്പ് നല്‍കി.
മീഡിയവണ്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ചാലിയാര്‍ ദോഹ പ്രസിഡന്റ് സി ടി സിദ്ദിഖ് ചെറുവാടി, ജനറല്‍ സെക്രട്ടറി സാബിക് സലാം എടവണ്ണ, അഡൈ്വസറി ചെയര്‍മാന്‍ സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം , മീഡിയ വിങ്ങ് ചെയര്‍മാന്‍ അഹ്‌മദ് നിയാസ് മൂര്‍ക്കനാട് , എംസി മെമ്പര്‍ ഡോ: ഷഫീക് താപ്പി വനിതാ വിംഗ് പ്രസിഡന്റ് മുഹ്‌സിന സമീല്‍ എന്നിവര്‍ ചേര്‍ന്ന് ഫൈസല്‍ ഹംസക്ക് ഉപഹാരം കൈമാറി.

