ഏകാന്തതയുടെ തീരത്ത്
ഏകാന്തതയുടെ തീരത്തിരുന്നിട്ടുണ്ടോ സഖേ…
നിന്നിലലിയുന്ന ഓളങ്ങളില്‍ ദൃഷ്ടിയൂന്നി….
ചിറയില്‍ അലകളെ പുല്‍കും കൈതയോ….
ഞാനെന്നപോല്‍ നിനച്ചിരിക്കാറുണ്ടോ യാമങ്ങളില്‍.
കല്‍പടവുകളുടെ വിടവിലൂടെ നിന്നെനോക്കിയകലുന്ന…..
ചെറുമീനായ് സങ്കല്‍പ്പിക്കുന്നുവോ നീ….
അകലുകയെന്നത് എനിക്കും നിനക്കുമറിയുന്ന സത്യം…. അതിനോളാമെന്നിലലിഞ്ഞനീയും നിന്നിലലിഞ്ഞ ഞാനും
വൃഥാപറയുന്ന വാക്കിലും നോക്കിലും…..
എന്തിനൂ നിന്‍ നിശ്വാസങ്ങളില്‍ പോലും….
താലോലമായ് മുഴങ്ങുന്ന സംഗീതസമസ്യയ്ക്കും…
മായ്ക്കുവാനാകുമോ എന്നിലാഴ്ന്ന നോവിന്റെ വേരുകള്‍……..
നിന്നിലലിയുമ്പോഴേക്കുന്ന നോവിന്റെ ശകലങ്ങള്‍.
ഇന്നുമെന്റെ യാത്രയില്‍ യാമങ്ങളില്‍ തപസ്സില്‍….
നിന്നിലലിഞ്ഞുചേര്‍ന്നൊരാ നിമിഷങ്ങള്‍…….
നിന്നോര്‍മ്മകള്‍ തിങ്ങിവിങ്ങുമ്പോഴെന്‍മിഴികള്‍……
ഞാനറിയാതെ നിറഞ്ഞുതൂവുന്നതെന്തേ
നെഞ്ചോരമെന്നേ തല്‍പത്തിലെന്നപ്പോള്‍ ഉറക്കിനീ…..
സംഗീതമാകുന്ന കായലിന്‍ താളമായ് മാറിനീ…..
ഇടനെഞ്ചിലെന്റെ പേരെഴുതിയെന്ന് വിഡ്ഢി ഞാന്‍ നിരീച്ചപ്പോള്‍….
പാതിവഴിയില്‍ മറ്റൊരു ചില്ല തേടുന്ന വെമ്പലില്‍ നീയിരുന്നു
അഗ്‌നിയ്ക്കും വേളിയ്ക്കും നിന്റെ സ്‌നേഹമുണ്ടായിരുന്നോ?…
ഉരുളകളെന്‍ വായിലേക്കമൃതമായ് നല്‍കവേ…..
എന്റെ നാഥന്റെ ലാളനകളായി……
കായല്‍തീരം നോക്കിനില്‍ക്കേ…..
നിന്നെ തിരഞ്ഞു ഏകയായ് ഞാനുഴറിയില്ലേ…..
വെറുത്തുവോ? ഇല്ലായിരുന്നെന്‍ മനമുത്തരമേകുന്നു…..
എന്നിലലിഞ്ഞനിന്‍ വിയര്‍പ്പുകണങ്ങള്‍ എന്നേയുണര്‍ത്തിയോ…..
എന്‍ കണ്ണിലന്നുകണ്ട വികാരമേതെന്ന് നിനക്കറിയായ്കയല്ലല്ലോ.,..
എന്നിട്ടുമെന്തേ, ഏകകായ് എന്റെ നെഞ്ചില്‍ തീ നിറച്ചു നീ….