ഖിഫ് സൂപ്പര്‍ കപ്പില്‍ മാപ്സ് കോഴിക്കോടിനും യുനൈറ്റഡ് എറണാകുളത്തിനും ജയം

ദോഹ. ദോഹ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഖിഫ് സൂപ്പര്‍ കപ്പില്‍ മാപ്സ് കോഴിക്കോടിനും യുനൈറ്റഡ് എറണാകുളത്തിനും ജയം . വെള്ളിയാഴ്ച നടന്ന ആദ്യ കളിയില്‍ വയനാട് കൂട്ടത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കോഴിക്കോട് ജേതാക്കളായത്.
കളിയുടെ മുഴുവന്‍ സമയം അവസാനിക്കാന്‍ 2 മിനുട് മുമ്പ് വരെ ആരും ഗോളടിച്ചില്ല. അത് വരെ കോഴിക്കോടിന് അനവധി അവസരങ്ങള്‍ കിട്ടിയെങ്കിലും ഒന്നും ഗോളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല
ഓടുവില്‍ 68 ആം മിനുട്ടില്‍ കോഴിക്കോഡിന്റെ 9ആം നമ്പര്‍ താരം വാജിദ് അവരുടെ ആദ്യ ഗോള്‍ നേടി
ഇഞ്ചുറി ടൈമില്‍ ഫൈനല്‍ വിസില്‍ മുഴുങ്ങുന്നതിന് തൊട്ടു മുമ്പ് 16 ആം നമ്പര്‍ താരം മുസമ്മില്‍ രണ്ടാം ഗോള്‍ നേടി
വയനാടിന്റെ ഗോളി ഹോക്സിലിന് മാന്‍ ഓഫ് ദ മാച്ചായി തെരഞടുക്കപ്പെട്ടു.
രണ്ടാമത്തെ കളിയില്‍ എതിരില്ലാത്ത നാല് ഗോളിന് കാസര്‍ഗോഡിനെ തോല്‍പ്പിച്ച് എറണാകുളം സെമിയില്‍ പ്രവേശിച്ചു


